ജൂലൈ 25, 2012

ഒളിമ്പിക്സ് ന്യൂസ് ചാനലുകള്‍ക്ക് തിരിച്ചടി



ഒളിമ്പിക്സ് വാര്‍ത്തകള്‍ തല്‍സമയം കാണിക്കുന്നതിന് ചാനലുകള്‍ക്ക് നിയന്ത്രണം.കടുത്ത നിയന്ത്രണമാണ് ന്യൂസ് ചാനലുകള്‍ ഒളിമ്പിക്സ് വാര്‍‍ത്തകള്‍ നല്കുന്നത് സംബന്ധിച്ച്ലണ്ടന്‍ ഒളിമ്പിക്സ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാര്‍ മെഡല്‍ നേടിയാല്‍ ഫ്ലാഷ് ന്യൂസ് നല്കി മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ വീഡിയോ ലഭിക്കൂ. വീഡിയോ സംപ്രേഷണ അവകാശം ദൂരദര്‍ശനും, ഇ.എസ്.പി.എന്നിനും മാത്രമേ ഉള്ളു. മറ്റ് ചാനലുകള്‍ക്ക് ആറ് മിനുട്ട് വീഡിയോ ഫൂട്ടേജ് മാത്രമേ ഒരു ദിവസം സംപ്രേഷണം ചെയ്യാന്‍ അനുമതിയുള്ളു.പല പേരുകളിലാണ് ചാനലുകള്‍ ഒളിമ്പിക്സ് സംബന്ധ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ ലണ്ടന്‍ ഒളിമ്പിക്സ് 2012 എന്നുപയോഗിക്കുന്നതിന് വിലക്കില്ല.അതുപോലെ തന്നെ മൂന്നിലധികം പരിപാടികളില്‍ ഒളിമ്പിക്സ് വീഡിയോകള്‍ കാണിക്കരുത്. അതാകട്ടെ രണ്ട് മിനുട്ടില്‍ കൂടുകയുമരുത്
എന്തായാലും ഒളിമ്പിക്സ് വേളയില്‍ വാര്‍ത്ത നല്കി ചില്ലറ നേടാന്‍ കാത്തിരുന്ന അസംഖ്യം ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് ഇത് ഒരു കനത്ത അടി തന്നെയാണ്.

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.