ഓഗസ്റ്റ് 05, 2012

ഡിഷ് വേണ്ട, കേബിള്‍ കണക്ഷന്‍ വേണ്ട വരുന്നു ഡി.ഡി.ബി

ഇന്ത്യയില്‍ ഡി.ടി.എച്ച് വിപ്ലവത്തിനും, കേബിള്‍ ഡിജിറ്റലൈസേഷന്‍ വിവാദങ്ങള്‍ക്കും ശേഷം പുതിയൊരു ടെലിവിഷന്‍ സാങ്കേതിക വിദ്യ ഉടന്‍ പ്രാവര്‍ത്തികമാകും. ഡി.ഡി.ബി എന്ന് അഡ്വാന്‍സ്ഡ് ടി.വി ഓപ്പറേറ്റിങ്ങ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഏറെ പുതുമകളും സാങ്കേതിക മികവുമുള്ള പുതുതലമുറ സാറ്റലൈറ്റ് ടെലിവിഷന്‍ ടെക്‌നോളജിയാണ് ഡി.ഡി.ബി.
ഈ ടെക്‌നോളജിയില്‍ സിഗ്നലുകള്‍ റിസീവ് ചെയ്യാന്‍ സെറ്റ് ടോപ് ബോക്‌സ് ആവശ്യമില്ല. 2012 ല്‍ ടെലിവിഷന്‍ ഡിജിറ്റലൈസേഷന്‍ ആരംഭിക്കാനിരിക്കേ ഈ ടെക്‌നോളജിക്ക് ഏറെ വിപണി സാധ്യതകളുണ്ട്. ഇതുവരെ കാണാത്ത ദ്യശ്യ-ശ്രാവ്യ മികവ് ഈ സാങ്കേതിക വിദ്യയില്‍ ലഭ്യമാണ്. ടെലിവഷന്‍ കാണുകയും, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് നടത്തുകയും, ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ 2 ഡി ചാനലുകളെ 3 ഡി യാക്കി മാറ്റാനും സാധിക്കും. ടെലിവിഷന്‍ സോഫ്റ്റ് വെയര്‍ എന്‍ക്രിപ്ഷന്‍ രംഗത്തെ പ്രമുഖരായ ഇര്‍ഡെറ്റോ, ക്ലൗഡ് കംപ്യൂട്ടിങ്ങ് കമ്പനി നിവിയോ, സൗണ്ട് ടെക്‌നോളജി കമ്പനി സ്ട്രാറ്റ, ഫിലിപ്‌സ്, വീഡിയോകോണ്‍ ഡി.ടി.എച്ച് എന്നിവ ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇത്. പ്രയങ്ക ചോപ്രയാണ് ഡിഡിബി യുടെ ബ്രാന്‍ഡ് അംബാസഡര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.