ഒക്‌ടോബർ 08, 2012

അകായിയുടെ ടി.വി സ്മാര്‍ട്ട് ബോക്സ്


പഴയ ടെലിവിഷന്‍ സെറ്റുകള്‍ക്ക് പുനര്‍ജ്ജന്മം നല്കുന്ന അകായ് കമ്പനിയുടെ സ്മാര്‍ട്ട് ബോക്സ് വിലപനക്കെത്തി. പഴയ സി.ആര്‍.ടി മുതല്‍ ഏറ്റവും പുതിയ എല്‍.ഇ.ഡി വരെയുള്ളവയില്‍ ഇത് ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് 2.3 ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആപ്ലിക്കേഷനുകള്‍ക്കായി നാലു ജി.ബി സ്റ്റോറേജുമുണ്ട്. ടെലിവിഷന്‍ സെറ്റുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്ന ഈ സ്മാര്‍ട്ട് ബോക്സ് ഉപയോഗിച്ച് ഗൂഗിള്‍ ആപ് സ്റ്റോറിലെ ആപ്ലിക്കേഷനുകളും റണ്‍ ചെയ്യാം. ഇന്‍റര്‍നെറ്റ് കണക്ഷന് വേണ്ടി ടു ജി, ത്രി ജി ഡോംഗിളുകള്‍ ഇതില്‍ കണക്ട് ചെയ്യാം. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ രംഗത്ത് അകായിയുടെ എതിരാളി ആംകെറ്റ് ഇവോ ടി.വിയാണ്. ഇതിന് പതിനായിരത്തിനടുത്ത് വില വരുമ്പോള്‍ അകായ് സ്മാര്‍ട്ട് ബോക്സിന് 6590 രൂപ മാത്രമേ വിലയുള്ളു. എച്ച്.ഡി.എം.ഐ പോര്‍ട്ടുള്ള സ്മാര്‍ട്ട് ബോക്സ് ഫുള്‍ എച്ച്.ഡി വീഡിയോ പ്ലേ ബാക്ക് സാധ്യമാക്കും. എ.വി പോര്‍ട്ട്, യു.എസ്.ബി പോര്‍ട്ട്, എസ്.ഡി കാര്‍ഡ് സ്ലോട്ട്, ഹെഡ്സെറ്റ് സോക്കറ്റ് എന്നിവയും ഇതിലുണ്ട്. വയര്‍ലെസ് കീബോര്‍ഡ്, മൗസ് എന്നിവയെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. പഴയ ടെലിവിഷന്‍ സെറ്റുകള്‍‌ ഉപയോഗിക്കുന്നവര്‍ക്ക് ടെലിവിഷനില്‍ തന്നെ കുറഞ്ഞ ചെലവില്‍‌ നെറ്റ് ഉപയോഗം സാധ്യമാക്കാമെന്ന മികവാണ് ഈ പ്രൊഡക്ടിനെ വ്യത്യസ്ഥമാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.