ഒക്‌ടോബർ 14, 2011

ഇന്‍സാറ്റ് 2E ഉപേക്ഷിക്കുന്നു !


ഇന്ത്യയുടെ വാര്‍ത്താവിനിമയ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ഇന്‍സാറ്റ് 2ഇ (83 ഡിഗ്രി ഈസ്റ്റ്) ഉപേക്ഷിക്കുന്നു. 1999 ഏപ്രിലില്‍ വിക്ഷേപിക്കപ്പെട്ട ഈ സാറ്റലൈറ്റ് പ്രധാനമായും ടെലിവിഷന്‍ സംപ്രേഷണത്തിനായാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ ചാനല്‍പെരുപ്പം തുടങ്ങിയ കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്ന പ്രധാന സാറ്റലൈറ്റായിരുന്നു ഇത്. ആകെ പതിനേഴ് ട്രാന്‍സ്‌പോണ്ടറുകളുള്ളതില്‍ ഏതാനും എണ്ണം ഇന്റല്‍സാറ്റ് കമ്പനിക്ക് പാട്ടത്തിന് നല്കിയിരുന്നു. ഇതാണ് APR 2 എന്നറിയപ്പെടുന്നത്. ഇക്കൊല്ലത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഇന്‍സാറ്റ് 2 ഇ യുടെ ആയുസ് 12 വര്‍ഷമായിരുന്നു. ഇതേ ലോംഗിറ്റിയൂഡില്‍ ഇന്‍സാറ്റ് 4എ, പുതിയ G sat എന്നിവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 2 E യിലെ മിക്ക ചാനലുകളും ഇപ്പോള്‍ ഇന്റല്‍സാറ്റ് 10, 17 എന്നിവയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.