നവംബർ 13, 2011

മാര്‍ക്കറ്റ് പിടിക്കാന്‍ മഴവില്‍ മനോരമ..


മലയാളം ടി.വി പ്രേക്ഷകരെ പുതിയകാഴ്ചകളുമായി വശീകരിക്കാന്‍ മഴവില്‍ ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ 6 മണിക്ക് ശേഷമാണ് മഴവില്ലിന്റെ സംപ്രേഷണം. ഏഷ്യാനെറ്റ്, സൂര്യ ചാനലുകളുടെ ട്രാക്കില്‍ സീരിയലുകള്‍ നിറഞ്ഞ പ്രൈംടൈമുമായാണ് മഴവില്ലെത്തിയിരിക്കുന്നത്. ഇവയോടൊപ്പം ഇന്ത്യന്‍ വോയ്‌സ് എന്ന പേരില്‍ മ്യൂസിക് റിയാലിറ്റി ഷോയുമുണ്ട്. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിങ്ങറെ വെട്ടുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ട്. ഏറെ പണം മുടക്കിയുള്ള പ്രൊഡക്ഷനുകളാണ് മനോരമയുടേത്. ചാനല്‍ വിതരണം എല്ലാ നെറ്റുവര്‍ക്കുകളിലും ആരംഭിച്ചിട്ടില്ലെങ്കിലും ചാനല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് സീരിയല്‍ പ്രേക്ഷകരെ. മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകളുടെ ദ്രശ്യാവിഷ്‌കരണങ്ങളും, സീരിയല്‍ രംഗത്തെ പ്രമുഖരുടെ സീരിയലുകളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഞായറാഴ്ചകളില്‍ പുതിയ ചലച്ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്. കോക്ക്‌ടെയില്‍, തിരക്കഥ, മേരിക്കുണ്ടൊരു കുഞ്ഞാട്, നന്മ തുടങ്ങി നിരവധി ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് മനോരമ വാങ്ങിക്കഴിഞ്ഞു.
ഏറെ പണം ചിലവിട്ട് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ വോയ്‌സ് ഇപ്പോള്‍ തന്നെ ശ്രദ്ധനേടിയതായാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിനി ഹരിദാസിന്റെ കോപ്രായം കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് പുതിയൊരു മ്യൂസിക് റിയാലിറ്റി ഷോ ആശ്വാസം നല്കുന്നുണ്ട്ാവണം. ഏറെ താമസിയാതെ ചാനല്‍ 24 മണിക്കൂര്‍ പ്രക്ഷേപണം ആരംഭിക്കുന്നതോടെ മറ്റ് ചാനലുകള്‍ക്ക് പ്രതിയോഗിയായി മഴവില്‍ മാറിയേക്കും.

1 അഭിപ്രായം:

  1. മല്‍സരം ഉണ്ടെങ്കിലേ ഗുണനിലവാരം ഉണ്ടാകൂ. എല്ലാരും കളിക്കട്ടെ. നമുക്ക് റിമോട്ട് ഉണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.