മാർച്ച് 11, 2012

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ബിസിനസ് ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നു.

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ബിസിനസ് ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നു. ഇംഗ്ലീഷിലാണ് ചാനല്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
കേരളത്തിലെ ദ്യശ്യമാധ്യമങ്ങള്‍ ബിസിനസ് മേഖലക്ക് വേണ്ടത്ര പരിഗണന നല്കുന്നില്ലെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കണ്ടെത്തല്‍. ബിസിനസ് സംബന്ധമായ പരിപാടികള്‍ തീരെ കുറവും, അതാകട്ടെ കാഴ്ചക്കാരില്ലാത്ത സമയത്തുമാണ്. പണി പൂര്‍ത്തിയാകുന്ന മറൈന്‍ ഡ്രൈവിലെ കേരള ട്രേഡ് സെന്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 17 ചിങ്ങം 1 ന് രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ നിര്‍വ്വഹിക്കുന്നതോടെ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. KCCI എന്ന് തന്നെയാവും ചാനലിന്റെ പേര്. പുതിയ ചാനല്‍ സംബന്ധിച്ച് മറ്റ് ചാനലുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.