ജൂലൈ 08, 2012

ഇന്ത്യയില്‍ വിദേശ ചാനലുകള്‍ പെരുകുന്നു

അടുത്തകാലത്തായി വന്‍വര്‍ദ്ധനവാണ് ചാനലുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ സംഭവിക്കുന്നത്. ഇതില്‍ പലതും ടെക്‌നിക്കല്‍, പ്രോഗ്രാം ക്വാളിറ്റി പാലിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് ചാനല്‍ ആരംഭിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഗ്യാരണ്ടി തുകയും, ചാനല്‍ നടത്തിപ്പിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇതില്‍ പെടും.എന്നിരുന്നാലും ചാനല്‍ പെരുപ്പം തെല്ലും കുറഞ്ഞിട്ടില്ല. ഒട്ടേറെ ചാനലുകള്‍ അനുമതി കാത്തിരിക്കുന്നു. ഇതിനൊപ്പം തന്നെയാണ് വിദേശ ചാനലുകള്‍ ഇപ്പോള്‍ ധാരാളമായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് സംപ്രേഷണം നടത്തുന്ന ചാനലുകള്‍ മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാന്‍ കപ്പാസിറ്റിയുള്ള ഒരു ഡി.ടി.എച്ച് കമ്പനിയും നിലവിലില്ല. ട്രാന്‍സ്‌പോണ്ടറുകള്‍ അപര്യാപ്തമായിരിക്കേ പുതിയ ചാനലുകള്‍ ആഡ് ചെയ്യാന്‍ ജനപ്രിയമല്ലാത്തവ നീക്കം ചെയ്യുകയാണ് നിലവില്‍ ഡി.ടി.എച്ച് കമ്പനികള്‍ ചെയ്യുന്നത്.


വിദേശ ചാനലുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്നത്. പ്രത്യേകിച്ച് മെട്രോകളില്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ഡസണോളം ഇംഗ്ലീഷ് ചാനലുകള്‍ പ്രക്ഷേപണം ആരംഭിച്ചു. റിലയന്‍സ് മനേജ്‌മെന്റിന് കീഴിലുള്ള സി.ബി.എസ്  ലൗ, സി.ബിഎസ് പ്രൈം,തുടങ്ങിയ ചാനലുകളും, ഫോക്‌സ് സീരിസിലെ ചാനലുകളും, ബിബിസിയില്‍ നിന്നുള്ള പുതിയ ചാനലുകളും പുതുതായി ലോഞ്ച് ചെയ്തു. ബിബിസി മൂന്ന് ചാനലുകള്‍ അടുത്തിടെ ആരംഭിച്ചു. ബിബിസി കിഡ്‌സും ആരംഭിച്ചിട്ടുണ്ട്. സ്റ്റാറിന്റെ ഫോക്‌സ് ആക്ഷന്‍ മുവിസ് ഇന്ത്യയിലെ ആദ്യ ഹോളിവുഡ് ആക്ഷന്‍ മൂവി ചാനലാണ്. ഗ്രാനഡ ടി.വി എന്ന ചാനലും അടുത്തിടെ തുടങ്ങിയിരുന്നു. അതുപോലെ ഇംഗ്ലീഷ് കോമഡി ചാനല്‍ കോമഡി സെന്‍ട്രല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോഞ്ച് ചെയ്തു.

 റിലയന്‍സില്‍ നിന്നുള്ള പുതിയ ആക്ഷന്‍ ചാനല്‍ ത്രില്‍ വൈകാതെ ആരംഭിക്കും. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത ആക്ഷന്‍ സീരിസ് പ്രോഗ്രാമുകളാവും ഇതില്‍ ഉണ്ടാവുക.
മൂവി ചാനലുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സീ സ്റ്റുഡിയോ, പിക്‌സ്, ലൂമിയര്‍, യു.ടി.വി വേള്‍ഡ് മുവീസ്, മുവീസ് നൗ, എന്നീ  ചാനലുകള്‍ കൂടാതെ എം.ജി.എം, സ്റ്റാര്‍മുവീസ്, എച്ച്.ബി.ഒ, ടി.സി.എം, വാര്‍ണര്‍ ബ്രദേഴ്‌സ്, ഫോക്‌സ് ആക്ഷന്‍ മുവീസ്, വി 18, ഹാള്‍മാര്‍ക്ക് ,ടി.എന്‍.ടി  എന്നിവയും പ്രക്ഷേപണം നടത്തുന്നുണ്ട്.

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.