ജൂലൈ 16, 2012

കേരള ഫിലിംചേംബറും മൂവി ചാനല്‍ തുടങ്ങുന്നു



സിനിമാചാനലാവും ഇനി കേരളത്തിലെ പുതിയ ചാനല്‍ തരംഗം. ഏഷ്യാനെറ്റ് മൂവി ചാനല്‍ തുടങ്ങിയതോടെ കേരള ഫിലിം ചേംബറും ഇത്തരമൊരു നീക്കത്തിന് സ്പീഡ് കൂട്ടുകയാണ്. നിര്‍മ്മാതാവിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സാറ്റലൈറ്റ് ചാനലുകള്‍ വേരുപിടിച്ച ആദ്യകാലത്ത് സിനമകളുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റും, സൂര്യയുമൊക്കെ സ്വന്തമാക്കിയത് 99 വര്‍ഷത്തെ കാലാവധിക്കാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ കാലാവധി കുറച്ചത്. ചേംബര്‍ ചാനല്‍ തുടങ്ങിയാല്‍ മലയാളത്തിലെ എല്ലാ പുതുതായി ഇറങ്ങുന്ന ചിത്രങ്ങളും പ്രീമിയര്‍ ഷോ ചേംബറിന്റെ ചാനലിലാവുമത്രെ. പിന്നീട് ഇവ മറ്റ് ചാനലുകള്‍ക്ക് കൈമാറും. ആശയം നല്ലതാണെങ്കിലും ഇത്തരം ഒരു നീക്കം പണ്ട് തമിഴില്‍ ഭാരതിരാജ നടത്തി കൈപൊള്ളിച്ചതാണ്‌
 തമിള്‍തിരൈ എന്ന പേരില്‍ ചാനല്‍ തുടങ്ങി ടെസ്റ്റ് സംപ്രേഷണം നടത്തിയ കമ്പനി നിര്‍മ്മാതാക്കളെ ഒരുമിപ്പിച്ച് ചാനല്‍ നടത്താനാണ് ലക്ഷ്യമിട്ടത്. പക്ഷേ സണ്‍ പോലുള്ള വമ്പന്‍മാരുടെ മുന്നില്‍ സംഭവം പാളിപ്പോയി. തുടര്‍ന്ന് ചാനലിന് ഇന്ത്യന്‍ സംപ്രേഷണത്തിന് ലൈസന്‍സും പോയി. കാലങ്ങള്‍ക്ക് ശേഷം ടി.ബി.ഒ (തമിള്‍ ബോക്‌സ് ഓഫിസ്) എന്ന പേരില്‍ വിദേശത്ത് നിന്ന് സംപ്രേഷണം തുടങ്ങിയ ചാനല്‍ ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ചാനലും, സിനമ നിര്‍മ്മാണവും ഒരുമിച്ച് കൊമ്ടുപോകാന്‍ കഴിഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ക്ക് അത് ഗുണം ചെയ്യും. പക്ഷേ 10 കൊല്ലം മുമ്പ് സിനിമ നിര്‍മ്മാണത്തിന് ഇറങ്ങിതിരിച്ച ഏഷ്യാനെറ്റ് ശിവം, മേഘമല്‍ഹാര്‍ തുടങ്ങിയ ഏതാനും ചിത്രങ്ങള്‍ നിര്‍മ്മിച്ച് സിനിമനിര്‍മ്മാണം പൂട്ടിക്കെട്ടി.
ഏഷ്യാനെറ്റ് മുവിസിന് മുമ്പേ മുവി ചാനല്‍ പ്ലാന്‍ ചെയ്ത സൂര്യയുടെ സൂര്യ ആക്ഷന്‍ എന്ന ചാനല്‍ സണ്‍ ഡി.ടി.എച്ചില്‍ ഇപ്പോഴും പരീക്ഷണ ദശയിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.